‘ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ’: പൃഥിയുടെ ജന്മദിനത്തിൽ കണ്ട ഏറ്റവും ക്യൂട്ടായ ആശംസ

Mail This Article
കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് ജൻമദിനാശംസകളുമായി എത്തുന്നത്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായ ഒന്ന് പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലികാസുകുമാരന്റെ പോസ്റ്റാണ്.
‘ജൂനിയർ സുകുമാരന് പിറന്നാളാശംസകൾ, ദൈവം മോന്റെ കൂടെയുണ്ടട്ടെ… ഈ ഡിസൈൻ ചെയ്ത് തന്ന എന്റെ പ്രിയസുഹൃത്ത് മേരിക്ക് നന്ദി’ എന്ന കുറിപ്പോടെയാണ് മല്ലിക സുകുമാരൻ ആശംസകൾ പങ്കുവച്ചത്.
‘ഒക്ടോബര്‍ 16. ഞങ്ങളുടെ രാജുമോന് പ്രാര്‍ഥനനിറഞ്ഞ, അനുഗ്രഹീതമായ സന്തോഷ പിറന്നാള്‍ ആശംസ. സമൃദ്ധമായ ദൈവകൃപയുണ്ടാവട്ടെ’ എന്നാണ് കുറിപ്പിനൊപ്പമുള്ള ആശംസ കാർഡിലുള്ളത്.
നിരവധി പേരാണ് പൃഥിക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്. അമ്മമാരുടെ ആശംസകൾ ഇപ്പോഴും ഇങ്ങനെ തന്നെയാവുമെന്നും, പൃഥിയുടെ ജന്മദിനത്തിൽ കണ്ട ഏറ്റവും ക്യൂട്ടായ ആശംസ എന്നുമാണ് ചിലർ കമന്റിട്ടത്.