ADVERTISEMENT

മലയാള സിനിമയുടെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി മിനിസ്ക്രീന്‍ പ്രേക്ഷകർക്ക് സുപരിചിതയാണ്. കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലെ ദുര്‍ഗയെന്ന കഥാപാത്രമായാണ് വൈഷ്ണവി അഭിനയ രംഗത്തെത്തിയത്. പിന്നീട് മികച്ച വേഷങ്ങളിലൂടെ സീരിയൽ രംഗത്ത് സജീവമായി.

ഇപ്പോഴിതാ, അച്ഛനൊപ്പമുള്ള ഒരു എഐ ഇമേജ് പങ്കിട്ടിരിക്കുകയാണ് വൈഷ്ണവി സായ്കുമാര്‍.

ADVERTISEMENT

സായ്കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവച്ച് ഇരിക്കുന്ന സെല്‍ഫിയായാണ് വൈഷ്ണവി എഐ ചിത്രം ഒരുക്കിയത്. ‘സായിച്ചൻ... ഒരു പൂർത്തിയാകാത്ത സ്വപ്നം...’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. സങ്കടപ്പെടുന്ന ഇമോജി നല്‍കിയാണ് വൈഷ്ണവിയുടെ പോസ്റ്റ്.

പോസ്റ്റിനു താഴെ ‌നിരവധി കമന്റുകളാണ് എത്തുന്നത്. ‘ചേച്ചി അച്ചന്റെ ഫോട്ടോ കോപ്പി ആണ്... ലുക്കിലും അഭിനയത്തിലും, അച്ഛനെപോലെതന്നെ ചേച്ചിക്ക് വില്ലൻ വേഷം നന്നായിട്ട് ചെയ്യാൻ കഴിയുന്നുണ്ട്...’ എന്നാണ് ഒരാൾ കമന്റിട്ടത്. ‘നമ്മളെ വേണ്ടാത്തവരെ നമ്മൾക്കെന്തിനാ...’ എന്ന കമന്റിന്, ‘അച്ഛന്‍ എന്നും അച്ഛന്‍ തന്നെയാണ്... അതു മാറ്റാന്‍ പറ്റില്ലല്ലോ...’ എന്നാണ് വൈഷ്ണവി ‌നല്‍കിയ മറുപടി.

ADVERTISEMENT

2007 ലാണ് ഭാര്യ പ്രസന്നയുമായിട്ടുള്ള വിവാഹബന്ധം സായ്കുമാര്‍ അവസാനിപ്പിച്ചത്. വൈഷ്ണവിയുടെ വിവാഹത്തിനു പോലും സായ്കുമാര്‍ പങ്കെടുത്തില്ല. ഇങ്ങനെയൊക്കെയാണെങ്കിലും താനും അച്ഛനും ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളെ ഓര്‍ക്കുകയും ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയും ചെയ്യാറുണ്ട് വൈഷ്ണവി.

ADVERTISEMENT
ADVERTISEMENT