‘ചക്കിയെക്കുറിച്ച് മോശം കമന്റിടുന്നവരെ ഇടിക്കണമെന്നുണ്ട്, പക്ഷേ...’: പ്രതികരണവുമായി കാളിദാസ് ജയറാം

Mail This Article
സഹോദരി മാളവികയെ (ചക്കി) സോഷ്യൽ മീഡിയയിലൂടെ മോശമായി ചിത്രികരിച്ചതിൽ പ്രതികരണവുമായി സഹോദരനും നടനുമായ കാളിദാസ് ജയറാം.
‘മോശം കമന്റിടുന്നവരോട് പോയിട്ട് അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ പറ്റില്ല. അത് അവരുടെ ഇഷ്ടം ആണല്ലോ. എനിക്കതില്‍ പേടിയില്ല. പക്ഷേ, അത്തരം കമന്റുകള്‍ മോശമായി ബാധിക്കുന്ന ആളുകളെ എനിക്കറിയാം. ചക്കിയെക്കുറിച്ച് ചിലര്‍ വിഡിയോ ഇടുന്നു, അതിന് ചിലര്‍ കമന്റിടുന്നു. ഒരു സഹോദരന്‍ എന്ന രീതിയില്‍ അങ്ങനെ പറയുന്നവരെ ഇടിക്കണമെന്നുണ്ട്. പക്ഷേ, ഞാന്‍ അങ്ങനെ ചെയ്താല്‍ എന്തു പറ്റും. കാളിദാസന്‍ ഒരാളെ ഇടിച്ചു എന്നായിരിക്കും അടുത്തത് വരുന്നത്. അപ്പോള്‍ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും’ എന്നാണ് ഒരു അഭിമുഖത്തിൽ കാളിദാസ് പറയുന്നത്. അവതാരകയായ രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകളായ മാളവിക അടുത്തിടെ കടുത്ത സൈബര്‍ ആക്രമണത്തിനു ഇരയായിരുന്നു.