ADVERTISEMENT

നടൻ അജ്മൽ അമീറിനെതിരെയുള്ള ലൈംഗിക ആരോപണ വിവാദത്തിൽ പ്രതികരണവുമായി നടി റോഷ്‌ന ആൻ റോയ്.

തനിക്ക് അജ്മൽ അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് റോഷ്‌ന രംഗത്തെത്തിയത്.

ADVERTISEMENT

‘എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്’ എന്നാണ്, പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമിതമാണെന്നും അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നും അജ്മല്‍ വിശദീകരിക്കുന്ന വിഡിയോയ്ക്കും, തനിക്ക് അജ്മൽ അയച്ച ഇൻസ്റ്റഗ്രാം സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടിനുമൊപ്പം റോഷ്ന കുറിച്ചത്. ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്.

തന്റേതെന്ന പേരിൽ പ്രചരിച്ച വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഈ വിഡിയോയ്ക്കു താഴെ നിരവധി യുവതികളാണ് നടനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT