വിഷ്ണു ഉണ്ണികൃഷ്ണൻ ഇനി ‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’: ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം എന്നു താരം

Mail This Article
×
തനിക്കും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. ‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം...ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു’ എന്നാണ് കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവച്ച് വിഷ്ണു കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ സന്തോഷം പങ്കുവയ്ക്കുന്നത്.
വിഷ്ണുവിനും ഐശ്വര്യയ്ക്കും മാധവ് എന്ന മകനുമുണ്ട്. 2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്റൂംസ്, ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്മർ എന്നീ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.