കടന്നു പോയ 9 വർഷം! ‘സെക്കൻഡ് ഷോ’യുടെ ഓർമകൾ കുറിച്ച് ദുൽഖർ: ഇനി ‘കുറുപ്പ്’

Mail This Article
×
തന്റെ ആദ്യ ചിത്രം റിലീസായതിന്റെ 9–ാം വർഷത്തിൽ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍. തന്റെ ആദ്യ ചിത്രം സെക്കൻഡ് ഷോയുടെ ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ദുൽഖർ.
ഇക്കാലയളവിനിടെ മലയാളവും തമിഴും കടന്ന് തെലുങ്കിലും ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
2012ലാണ് സെക്കൻഡ് ഷോ റിലീസ് ചെയ്തത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, ഗൗതമി നായര്‍, രോഹിണി, സുധേഷ് ബെറി, ബാബു രാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തില്‍ ഹരി എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ തന്നെ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് ദുൽഖറിന്റെ പുതിയ റിലീസ്.