Thursday 02 November 2023 12:18 PM IST : By സ്വന്തം ലേഖകൻ

‘ഒരാളോടുള്ള പ്രണയമെന്ന വികാരം ഇപ്പോൾ എന്നിൽ ഇല്ല’: ആഘോഷമാക്കുന്ന സിംഗിൾ ലൈഫ്... ലെനയുടെ കീ ഓഫ് ഹാപ്പിനസ്

lena-

വായനക്കാരുടെ ചോദ്യങ്ങൾക്ക് ലെന നൽകുന്ന മറുപടി

സിനിമയിൽ 25 വർഷം പൂർത്തിയാക്കിയല്ലോ. ഈ ഘട്ടത്തിൽ ഏറ്റവും വലിയ സന്തോഷം എന്താണ് ?

ശ്രേയ രാജ്, അരൂർ, ആലപ്പുഴ

കഴിഞ്ഞ 25 വർഷവും ഇൻഡസ്ട്രിയിൽ സജീവമായി നിലനിൽക്കാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം. അർഥമുള്ള റോളുകൾ ചെയ്യാൻ പറ്റുന്നതും കരിയർ ഓരോ വ ർഷവും മുൻ വർഷത്തെക്കാൾ മികച്ചതായി വളരുന്നതും വലിയ അദ്ഭുതമായാണ് ഞാൻ കാണുന്നത്.

സിംഗിൾ ലൈഫ് ആസ്വദിക്കുന്ന ആളാണല്ലോ. അതിന്റെ ‘കീ ഓഫ് ഹാപ്പിനസ്’ എന്താണ് ?

സച്ചിൻ ദേവ്, നീണ്ടകര, കൊല്ലം

എലോൺനസും ലോൺലിനസും ര ണ്ടായി തിരിക്കുന്ന ആളാണ് ഞാൻ. ലോൺലിനസ്സിനെ, വേറെ ഒരാൾ നമ്മുടെ കൂടെ ഇല്ലാത്തതിന്റെ ഒരു വിഷമം അല്ലെങ്കിൽ ഒറ്റപ്പെടൽ എന്നു പറയാം. എലോൺനസ് എന്നാൽ നമ്മുടെ ഏ കാന്തത നമ്മൾ വളരെയധികം ആസ്വദിക്കുന്നു. ഞാൻ ആ അവസ്ഥയിലാണു ജീവിക്കുന്നത്.

എനിക്ക് ഒരു പങ്കാളി അല്ലെങ്കിൽ എക്കാലവും നിലനി ൽക്കുന്ന ബന്ധം ആവശ്യമായി തോന്നുന്നില്ല. ഈ ഏകാന്തത കാരണം കരിയറിലും പാഷനിലും മുഴുവൻ സമയ വും നൽകാൻ സാധിക്കുന്നുണ്ട്. സിനിമയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കാനാകുന്നതും അതുകൊണ്ടാണ്.

പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത നായകൻമാരുടെ അമ്മ വേഷങ്ങളിൽ തിളങ്ങി. എപ്പോഴെങ്കിലും അത്തരം റോളുകളോട് നോ പറയാൻ തോന്നിയിട്ടുണ്ടോ ?

കൃഷ്ണ പ്രതിഭ വി.കെ

നെടുമങ്ങാട്, തിരുവനന്തപുരം

ഞാൻ ഒരിക്കലും ഒരു കഥാപാത്രത്തിന്റെ പ്രായവും എന്റെ പ്രായവുമായി താരതമ്യം ചെയ്യാറില്ല. അഭിനേതാവ് എന്ന നിലയിൽ കിട്ടുന്ന വേഷങ്ങൾ എനിക്കു ചെയ്യാന്‍ പറ്റും എന്നു തോന്നുകയാണെങ്കില്‍ ഏറ്റെടുക്കുക എന്നതാണു മാനദണ്ഡം.

അതില്‍ ഒപ്പം അഭിനയിക്കുന്നവരുടെ പ്രായത്തിനു പ്രസക്തിയില്ല. പലപ്പോഴും അത്തരം റോളുകൾ നന്നാകുന്നതിനാൽ സ്റ്റീരിയോടൈപ് ആകാനുള്ള ചാൻസ് ഉണ്ട്. അത് ഒഴിവാക്കാൻ വേണ്ടി, കുറേ റോളുകൾ അടുപ്പിച്ച് ഒ രേ പോലെ വരുമ്പോൾ നോ പറയും. അല്ലാത്ത കാര്യങ്ങളൊന്നും എന്നെ ബാധിക്കാറില്ല.

‘ഇഷ്ടം എനിക്കിഷ്ടം...’ എന്ന പ്രണയപ്പാട്ടിനൊപ്പം മലയാളികളുടെ മനസ്സിൽ കയറിയ ആളാണ്. ഇപ്പോഴും മനസ്സിൽ പ്രണയമുണ്ടോ ?

വിഷ്ണു വിജയൻ, ആറ്റിങ്ങൽ, തിരുവനന്തപുരം

പ്രണയം എന്ന വികാരം സത്യത്തിൽ എന്റെ മനസ്സിൽ ഇപ്പോൾ ഇല്ല. സ്നേഹം അല്ലെങ്കിൽ പ്ര ണയം എന്നത് ‘വിജ്രംഭിച്ച’ ഒരു വാക്കാണ്. അതിന് ഒരുപാട് അർഥങ്ങളുണ്ട്, തലങ്ങളുണ്ട്. അതങ്ങനെ ഒന്നോ ര ണ്ടോ വാചകങ്ങളിൽ പറയാനും കഴിയില്ലല്ലോ.

ഒരാളോടുള്ള പ്രണയം എന്ന വികാരം അല്ലെങ്കിൽ ആ വശം ഇപ്പോൾ എന്നിൽ ഇല്ല. എന്നാൽ എല്ലാത്തിനോടും റൊമാന്റിക് കാഴ്ചപ്പാട് ഉണ്ട്. മനുഷ്യനെന്ന നിലയിൽ ആ സൗന്ദര്യക്കണ്ണോടെയാണു ഞാൻ ജീവിതത്തെ കാണുന്നത്. സ്നേഹം കലർന്ന, ഒരു ‘എൻജോയ്മെന്റ് ഓഫ് നേച്ചർ’ ആണ് അത്. അല്ലാതെ അടച്ചു പൂട്ടിയ ഒന്നല്ല എന്റെ പ്രണയം.

യാത്രകൾ, ടാറ്റൂ, മേക്കോവർ...ഓരോ ഘട്ടത്തിലും അപ്ഡേറ്റഡ് ആകുന്നതിന്റെ സീക്രട്ട് എന്താണ് ?

ശ്രീക്കുട്ടി പി., കടമ്പനാട്, പത്തനംതിട്ട

ഇതൊക്കെ എന്റെ സ്വഭാവത്തില്‍ ഉള്ള കാര്യങ്ങളാണ്. പ്രത്യേകിച്ച് അതിനു വലിയ ശ്രമങ്ങളൊന്നും വേണ്ടി വരാറില്ല. യാത്രകൾ വളരെ പെട്ടെന്ന് സംഭവിക്കുന്നവയാണ്.

ഒരാഴ്ചയ്ക്കു മുകളിൽ പ്ലാനിങ് ഉണ്ടാകില്ല. ഒന്നോ ര ണ്ടോ ദിവസത്തിനുള്ളിൽ പെട്ടെന്ന് തീരുമാനിക്കുന്ന യാത്രകളാണ് മിക്കതും. ഞാൻ യാത്രകളെ സാഹസികമായാണ് സമീപിക്കാറ്. അധികം പ്ലാനിങ്ങും മറ്റും ഉണ്ടെങ്കില്‍ ആ അഡ്വഞ്ചർ ഇല്ലാതെയാകും.

യാത്രകളിൽ നിന്ന് ഉൾക്കാഴ്ചയ്ക്കുള്ള അവസരങ്ങൾ കിട്ടും. സ്വയം പുതുക്കാനുള്ള അവസരം കൂടിയാണത്. വിചിത്രമായ ആൾക്കാരെയും സ്ഥലങ്ങളെയും സംസ്ക്കാരങ്ങളെയും അടുത്തറിയാനാകും. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറും. ആ കാഴ്ചപ്പാടുകളിൽ നിന്നുള്ള മാറ്റങ്ങളിൽ നിന്നാണ് മേക്കോവറുകൾ സംഭവിക്കുന്നത്. അതിന്റെ ഭാഗമായി ജീവിതയാത്ര ഞാൻ ടാറ്റൂസിലൂടെ രേഖപ്പെടുത്തുന്നു.

നകുൽ വി.ജി.