Saturday 24 September 2022 10:01 AM IST : By സ്വന്തം ലേഖകൻ

‘സെലിബ്രിറ്റിയുടെ ഇന്റർവ്യൂ മിസ്സ്‌ ആക്കിയാൽ ജോലി പോകും എന്ന നിവർത്തികേടാകും ഓനെ ക്ഷമിച്ച്‌ ഇരുത്തിയത്‌’: കുറിപ്പ്

aryan

നടൻ ശ്രീനാഥ് ഭാസി യൂ ട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ പശ്ചാത്തലത്തിൽ തെറിവിളിയെ വിമർശിച്ച് നടനും ചലച്ചിത്ര പ്രവർത്തകനുമായ ആര്യൻ. ആര്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇതിനകം ചർച്ചയാണ്. ഇതിനൊപ്പം ശ്രീനാഥ് ഒരു റേഡിയോ ജോക്കിയെ അസഭ്യം പറയുന്നതിലുള്ള തന്റെ പ്രതികരണവും ആര്യന്‍ വ്യക്തമാക്കുന്നു.

ആര്യന്റെ കുറിപ്പ് –

എന്തിനേയും തെറി കൊണ്ട്‌ നേരിടുന്നവർ ഉണ്ട്‌‌. ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ്‌ അത്‌. ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞാൽ/ കേട്ടാൽ രണ്ടിന്‌ തെറി. ചിലവർക്ക്‌ സംസാരിക്കുന്ന 5 വരിയിൽ മിനിമം ഒരെണ്ണം എങ്കിലും തിരുകണം‌. അത് നല്ലതാണോ ചീത്തയാണോ എന്നതല്ല എന്റെ വിഷയം,

അത്‌ കേൾക്കുന്ന ഒരാൾക്ക്‌‌ ‌ഈ തെറി പ്രയോഗം‌ ബുദ്ധിമുട്ടിക്കുന്നെങ്കിൽ ദയവ്‌ ചെയ്ത്‌ അതിനെ സഹിച്ച്‌ നിൽക്കരുത്‌.

ചോദ്യം - ആശയം എന്തും ആയിക്കൊള്ളട്ടെ ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് ആർക്കും സഭ്യമായ ഭാഷയിൽ പറയാമല്ലോ..

അത്‌ സഭ്യമായി പറയാൻ ഉള്ള വിശാലത ഇല്ല എന്നതിനൊപ്പം മുട്ടൻ തെറിയും. ഈ ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയിൽ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌‌ സാറ്റിസ്ഫാക്ഷൻ..

ഇതെന്ത്‌ പൂ--ലെ ചോദ്യമാടാ എന്ന് ഇന്ന് ഒരു സെലിബ്രിറ്റി ചോദിക്കുമ്പോൾ - എനിക്ക്‌ മനസ്സിലാവാത്തത്‌ ഈ പൂ--- എന്താ ശെടാ ഇത്ര മോശം സാധനമാണോ??

നമ്മൾ ഓരോരുത്തരും പല

അതിന്നാണല്ലോ പുറത്ത്‌ വന്നത്‌.. ‌(യെസ്‌, സിസേറിയൻ ബേബീസ്‌ എക്ഷപ്ഷൻ ആണ്‌)

‌പുഞ്ചിരിയോടെ സഹിച്ച്‌ അടുത്ത ചോദ്യം ചോദിച്ച്‌ വീണ്ടും മുട്ടൻ തെറികൾ നിരനിരയായി കേട്ട ഒരു RJ ഉണ്ടല്ലോ..

പ്രൊഡ്യൂസർ ഒപ്പിച്ച്‌ തന്ന സെലിബ്രിറ്റിയുടെ ഇന്റർവ്വ്യൂ മിസ്സ്‌ ആക്കിയാൽ ജോലി പോകും എന്ന നിവർത്തികേടോ മറ്റോ കൊണ്ടായിരിക്കും ഓനെ അങ്ങനെ ക്ഷമിച്ച്‌ ഇരുത്തിയത്‌.

I really felt bad for him.

പിന്നെ ആൾകൂട്ട തെറിവിളി - നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌‌ ഒരു അപേക്ഷയുണ്ട്‌ ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോർമ്മലൈസ്‌ ചെയ്യരുത്‌ romanticise ചെയ്യരുത്‌ - അതിൽ ഒരു സ്വാഗ്‌ - സ്റ്റൈൽ കൽപ്പിച്ച്‌ നൽകരുത്‌ കാരണം,

Verbal abuse , physical abuse നേക്കാളും താഴെയല്ല.