Friday 01 November 2024 02:34 PM IST : By സ്വന്തം ലേഖകൻ

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി: ആഘോഷമാക്കി ബാല

actor-bala

പുതിയ വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി മ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ആഘോഷിച്ച് നടന്‍ ബാല. ഭാര്യ കോകിലയ്ക്കും തനിക്കും അമ്മ മധുരം നല്‍കുന്ന വിഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബാലയുടെ സഹോദരി കവിത കോകിലയ്ക്ക് സമ്മാനം നല്‍കുന്നുവെന്ന കുറിപ്പോടെ മറ്റൊരു വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

ഒക്ടോബര്‍ 23 ന് എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം. ചെന്നൈ സ്വദേശിയായ കോകില ബാലയുടെ ബന്ധു കൂടിയാണ്.