Tuesday 06 February 2024 11:42 AM IST : By സ്വന്തം ലേഖകൻ

‘18 വര്‍ഷങ്ങള്‍...നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി’: സന്തോഷം പങ്കുവച്ച് ദേവി ചന്ദന

devi-chandana

വിവാഹത്തിന്റെ പതിനെട്ടാം വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ദേവി ചന്ദന. ഗായകൻ കിഷോർ വർമ്മയാണ് താരത്തിന്റെ ജീവിതപങ്കാളി.

‘ഞങ്ങളുടെ വിവാഹ വാര്‍ഷികം ഇന്ന് പക്വതയിലേക്ക് കടക്കുന്നു, 18 വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചു. നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങള്‍ക്കും ദൈവത്തിന് നന്ദി. പ്രണയവും പരസ്പരമുള്ള മനസ്സിലാക്കലുമാണ് ഞങ്ങള്‍ എന്നും പങ്കുവയ്ക്കുന്നത്. ഇപ്പോഴും മുന്നോട്ട് പോകുന്നു, മൈലുകളോളം ഇങ്ങനെ തന്നെ മുന്നോട്ട് പോകണം’.– കിഷോറിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ കൊർത്തിണക്കിയ വിഡിയോ പങ്കുവച്ച് ദേവി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രണയത്തിലൂടെ ഒന്നായവരാണ് ദേവി ചന്ദനയും കിഷോർ വർമ്മയും. 2006 ഫെബ്രുവര് 2 നാണ് ഇവർ വിവാഹിതരായത്.