ചിരിപ്പിക്കാൻ യുവതാരങ്ങളുടെ ‘ജാനേമൻ’: ചിത്രം നവംബറിൽ തിയേറ്ററുകളിലേക്ക്

Mail This Article
×
യുവതാരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്നർ ‘ജാനേമൻ’ നവംബറിൽ തിയേറ്ററുകളിലേക്ക്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരാണ് താരനിരയിൽ. ചിദംബരം ആണ് സംവിധാനം.
വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം. Cheers Entertainmentsന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ – സലാം കുഴിയിൽ, ജോൺ പി എബ്രഹാം.