Wednesday 10 July 2024 11:56 AM IST : By സ്വന്തം ലേഖകൻ

ഗൗതം വാസുദേവ് മേനോന്റെ മമ്മൂട്ടി ചിത്രം തുടങ്ങി: പ്രതീക്ഷയോടെ ആരാധകർ

mammootty

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഇത്. നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ നായികയെന്നാണ് റിപ്പോര്‍ട്ട്.

ടര്‍ബോ റിലീസ് ചെയ്ത ശേഷം കുടുംബസമേതം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു മമ്മൂട്ടി. ഒരു മാസത്തിലേറെയായി സിനിമ തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന താരം കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ആദ്യം ജോയിന്‍ ചെയ്യുന്ന ചിത്രമാണ് ഇത്.