മലയാളികളുടെ പ്രിയതാരം സംയുക്ത വർമയ്ക്ക് ജൻമദിനാശംസകൾ നേർന്ന് നടി മഞ്ജു വാരിയർ. സംയുക്തയുടെ അടുത്ത സുഹൃത്താണ് മഞ്ജു.
‘എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംയുക്തയ്ക്ക് ഏറ്റവും സന്തോഷകരമായ ഒരു വർഷം ആശംസിക്കുന്നു. നിനക്കെന്റെ ലോഡ് കണക്കിനും ടൺ കണക്കിനും സ്നേഹം. ഹാപ്പി ബർത്ത്ഡേ’. – എന്നാണ് പ്രിയകൂട്ടുകാരിക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. സംയുക്തയ്ക്ക് ഒപ്പമുള്ള തന്റെ ചിത്രവും മഞ്ജു പങ്കുവച്ചു.
വിവാഹശേഷം അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സംയുക്ത സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസമാണ് സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ചത്.