യു.െക.യിൽ നിന്നുള്ള തന്റെ മനോഹരചിത്രങ്ങളും വിഡിയോസും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാർ. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് സിത്താരയുടെ നേതൃത്വത്തിലുള്ള പ്രൊജക്ട് മലബാറിക്കസ് എന്ന സംഗീത ബാൻഡ് സംഘം യു.കെ.യിൽ എത്തിയത്.
ബാൻഡ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും യാത്രാ വിശേഷങ്ങളുമെല്ലാം സിത്താര ആരാധകർക്കായി പങ്കുവച്ചു. ‘ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും നിറങ്ങളാൽ ശോഭിക്കുക’ എന്ന കുറിപ്പോടെയാണ് ചില ചിത്രങ്ങഴൾ പോസ്റ്റ് ചെയ്തത്.