ലാൽ ജോസ് ചിത്രത്തിൽ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും! ചിത്രീകരണം ദുബായിയിൽ

Mail This Article
×
ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാന വേഷങ്ങളിൽ. സിനിമയുടെ തിരക്കഥ എഴുതുന്നത് ഡോ. ഇഖ്ബാൽ കുറ്റിപ്പുറം. ചിത്രീകരണം ഡിസംബറിൽ ദുബായിയിൽ തുടങ്ങും.
ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള കഥയാണിത്.
സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും ദസ്തഗീറും സുലേഖയുമായി എത്തുന്നു. ഇവർക്കൊപ്പം മൂന്നു കുട്ടികളും പൂച്ചയും കഥാപാത്രങ്ങളാകുന്നു. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.
തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധായകൻ.