Tuesday 18 June 2024 11:50 AM IST : By സ്വന്തം ലേഖകൻ

ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിൽ ടൊവിനോയുടെ ‘അവറാൻ’: മോഷൻ പോസ്റ്റർ എത്തി

tovino

ടൊവിനോ തോമസ് നായകനാകുന്ന ‘അവറാൻ’ ന്റെ മോഷൻ പോസ്റ്റർ എത്തി. ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്‍പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ. ഷമീർ മുഹമ്മദ്‌ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകൻ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവിൽ കലാസംവിധാനവും നിർവഹിക്കുന്നു.