അമ്മ ലൈലയ്ക്ക് അറുപതാം ജന്മദിനാശംസകൾ നേർന്ന് ഗായിക അമൃത സുരേഷ് പങ്കുവച്ച കുറിപ്പും വിഡിയോയും ശ്രദ്ധേയമാകുന്നു. ‘ഉയിരും നീയേ ഉടലും നീയേ’ എന്ന പാട്ട് പാടിയാണ് അമൃത അമ്മയ്ക്ക് ആശംസകൾ നേർന്നത്. ‘അമ്മാ... അറുപതാം ജന്മദിനാശംസകൾ. അമ്മേ... ഞാനില്ലെങ്കിലും എന്റെ ഹൃദയം എപ്പോഴും അമ്മയോടൊപ്പമുണ്ട്. അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു. ഉമ്മ’ എന്നാണ് വിഡിയോയ്ക്കൊപ്പം അമൃത കുറിച്ചിരിക്കുന്നത്.
സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് വിദേശത്തായതിനാൽ അമൃതയ്ക്ക് അമ്മയുടെ പിറന്നാളിന് വീട്ടിലെത്താനായില്ല.
എത്രയൊക്കെ വേദനകളുണ്ടെങ്കിലും തങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും താങ്ങായും തണലായും കൂടെ നിൽക്കുന്നയാളാണ് അമ്മയെന്നായിരുന്നു അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയുടെ കുറിപ്പ്.