ADVERTISEMENT

തരംഗമായി വേട്ടയ്യനിലെ ‘മനസിലായോ’ പാട്ട്. ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായിക മഞ്ജു വാരിയരാണ്. ഇരുവരും ഈ ഗാനരംഗത്തിൽ ചുവട് വയ്ക്കുന്നു. ഗാനം എത്തി മണിക്കൂറുകള്‍ക്കുളളില്‍ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തി.

ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്. തമിഴും മലയാളവും ഇടകലർത്തിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ADVERTISEMENT

13 വർഷങ്ങൾ മുൻപ് അന്തരിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം എഐയുടെ സഹായത്തോടെയാണ് ഈ ഗാനത്തിനായി പുനസൃഷ്ടിച്ചത്.

അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റിതിക സിങ്, ദുഷാര വിജയന്‍, റാണ ദഗുബാട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ടി.ജെ. ജ്ഞാനവേൽ ആണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി ഭാഷകളിലായി റിലീസിനൊരുങ്ങുന്ന വേട്ടയ്യന്‍ നിര്‍മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT