ADVERTISEMENT

ആസ്വാദകർ ഏറ്റെടുത്ത് ‘കൂലി’യിലെ പുതിയ ഗാനവും. സൂപ്പര്‍ താരം രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിലെ ‘പവര്‍ഹൗസ്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

നേരത്തേ പൂജ ഹെഗ്‌ഡെയും സൗബിന്‍ ഷാഹിറും ഒന്നിച്ചെത്തിയ ഡാന്‍സ് നമ്പര്‍ ‘മോണിക്ക’ തരംഗമായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. അറിവാണ് വരികളെഴുതിയത്. അനിരുദ്ധും അറിവും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ‘കൂലി’യുടെ നിര്‍മാണം. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അന്‍പറിവ് സംഘട്ടനസംവിധാനവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 14നു തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT