ADVERTISEMENT

സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വിവാഹ പരാമർശത്തിനെതിരെ അതേ സദസിൽ പ്രതിഷേധം ഉയര്‍ത്തിയ ഗായിക പുഷ്പവതി വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുഷ്പവതിയെ അധിക്ഷേപിച്ചുകൊണ്ട് അടൂര്‍ സംസാരിച്ചിരുന്നു. പുഷ്പവതി ആരാണെന്ന് അറിയില്ലെന്നും കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ അവർക്ക് എന്താണ് യോഗ്യത എന്നുമായിരുന്നു അടൂർ ചോദിച്ചിരുന്നത്. ഇപ്പോഴിതാ, ഇപ്പോഴിതാ ഗായകൻ സന്നിധാനന്ദൻ അടൂരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

പുഷ്പവതി അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്റെന്നും കോൺക്ലേവിൽ പങ്കെടുത്തവരിൽ എല്ലാവരും പറയുന്നത് കേട്ട് തിരിച്ചുപോകണമെന്നില്ലെന്നും സന്നിധാനന്ദൻ പറഞ്ഞു.

ADVERTISEMENT

‘വളരെ ബഹുമാനപ്പെട്ട അടൂർ സാറിനോട്, പുഷ്പവതി പൊയ്പ്പാടത്ത് ധാരാളം സിനിമകളിൽ പാടിയിട്ടുള്ള ഒരു ഗായിക ആണ് സാർ. അങ്ങനെ ഉള്ള ഒരാൾ സിനിമ കോൺക്ലേവിൽ പങ്കെടുത്തു അഭിപ്രായം പറഞ്ഞതിൽ എന്താണ് തെറ്റ്, അവർ ഇപ്പോൾ സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ കൂടി ആണ്., സിനിമ കോൺക്ലേവിൽ അതിന്റെ സംഘാടകർ ക്ഷണിച്ചിട്ടായിരിക്കും ഓരോ വ്യക്തിയും വന്നിട്ടുണ്ടായിരിക്കുക. സ്റ്റേജിൽക്കയറി നിന്ന് പലരും പലതും പറയുന്നത് കേട്ട് തിരിച്ചുപോകണമെന്നില്ല ചിലർ ചിലത് തിരിച്ചു ചോദിച്ചുതന്നെയാണ് ഈ കേരളം വളർന്നത്,എല്ലാവർക്കും അഭിപ്രായവും അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്. സാർ താങ്കൾ വരത്തനല്ല ആണെന്ന് താങ്കൾക്ക് തോന്നിയാൽ അത് ഞങ്ങളുടെ കുറ്റവുമല്ല’.– സന്നിധാനന്ദൻ കുറിച്ചു.

ADVERTISEMENT
ADVERTISEMENT