കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് ഗായകന്‍ വിധു പ്രതാപ്. ‘ഞങ്ങളെ എന്നും ഒരുമിച്ച് നിര്‍ത്തുന്ന വേരുകള്‍’ എന്ന കുറിപ്പോടെയാണ് പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങൾ വിധു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
മലയാളത്തിലെ ശ്രദ്ധേയനായ യുവഗായകനാണ് വിധു പ്രതാപ്. വിവിധ ഭാഷകളില്‍ നൂറിലധികം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. നര്‍ത്തകിയും അവതാരികയുമായ ദീപ്തിയാണ് വിധുവിന്റെ ഭാര്യ.