ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളും ഗായികയുമായ പ്രാര്‍ഥന ആരാധകർക്ക് പ്രിയങ്കരിയാണ്. സോഷ്യൽ മീ‍ഡിയയിൽ സജീവമായ പ്രാർത്ഥന തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, ഗുരുരന്ധവ പാടി ഗുരു രന്ധവയും രേവതി മഹുര്‍കറും ചേര്‍ന്ന് അഭിനയിച്ച ‘ക്വാട്ടല്‍’ ഗാനത്തിന് ചുവടുവയ്ക്കുന്ന തന്റെ വിഡിയോ പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. പ്രാര്‍ഥനയുടെ മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് പ്രേക്ഷകർ. ‘ഈ ഡാന്‍സ് പഠിച്ച് എന്റെ തല പെരുത്തു’ എന്ന കുറിപ്പോടെയാണ് പ്രാര്‍ഥന വിഡിയോ പങ്കുവച്ചിരിക്കുന്നത്. വൈഡ് ജീന്‍സും ക്രോപ് മടാപ്പും ഷര്‍ട്ടും ധരിച്ച് സ്‌റ്റൈലിഷായാണ് പ്രാര്‍ഥന വിഡിയോയില്‍.

ADVERTISEMENT

നിരവധി പേരാണ് പ്രാര്‍ഥനയെ അഭിനന്ദിച്ച് വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT