ADVERTISEMENT

മലയാളത്തിന്റെ യുവസംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്ത് ഇന്ത്യൻ സംഗീത ഇതിഹാസം എ.ആർ.റഹ്മാൻ. എ.ആർ.റഹ്മാൻ ഫോളോ ചെയ്തതിന്റെ സന്തോഷം സുഷിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു. ‘സത്യമായും ഇതെന്റെ ആദ്യത്തെ ഫാൻ ബോയ് മൊമന്‍റ് ആണ്. സന്ദേശത്തിന് നന്ദി സാർ’ എന്നാണ് സുഷിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേ സമയം, മണിരത്നം- കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തഗ് ലൈഫ്’ ആണ് എ.ആർ.റഹ്‌മാൻ സംഗീതം നൽകിയ സമീപകാല ചിത്രം. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT