ADVERTISEMENT

ഗായിക അഭയ ഹിരണ്മയിയുടെ സഹോദരി വരദ ജ്യോതിർമയി വിവാഹിതനായി. വിഷ്ണു കെ.ദാസാണ് വരൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഒരു സ്റ്റാർട്ട് അപ് കമ്പനിയിൽ ജോലി ചെയ്യുകയാണ് വരദ.

‘എന്റെ അനുജത്തി ഇന്ന് സുന്ദരിയായ വധുവായിരിക്കുന്നു. സ്നേഹത്തോടെ അച്ഛന്, നിങ്ങളുടെ കിളിക്കുട്ടി വിവാഹിതയായി, നിങ്ങളുടെ ഉറ്റ സുഹൃത്തുക്കൾ അവിടെ ഉണ്ടായിരുന്നു, നിങ്ങളുടെ പ്രിയപ്പെട്ടവർ അവിടെ ഉണ്ടായിരുന്നു ... ഞങ്ങൾ നിങ്ങളെ ശരിക്കും മിസ് ചെയ്തു, എന്നെന്നേക്കും മിസ് ചെയ്യും’ സഹോദരിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അഭയ കുറിച്ചു.

ADVERTISEMENT

മഞ്ജു വാരിയർ നായികയായ ലളിതം സുന്ദരം, ജോജു ജോർജിന്റെ പണി എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തും അഭയ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ മോഡലിങ് രംഗത്തും അഭയ സജീവമാണ്.

ADVERTISEMENT
ADVERTISEMENT