എനർജിയുടെ കാര്യത്തിൽ മകൾ മാത്രമല്ല, അമ്മയും പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. പറഞ്ഞു വരുന്നത് റിമി ടോമിയുടെ അമ്മ റാണി ടോമിയെക്കുറിച്ചാണ്. കലക്കൻ പാട്ടിന്റെ ചടുല താളത്തിനൊപ്പം ഹൃദ്യമായി ചുവടുവച്ച് ഏവരെയും കയ്യിലെടുത്തിരിക്കുകയാണ് റാണി ടോമി. ‘മമ്പട്ടിയാൻ’ എന്ന സിനിമയിലെ ‘മലയൂര് നാട്ടാമ’ എന്ന വൈറൽ ഗാനത്തിന്റെ പശ്ചാലത്തലത്തിലാണ് റാണിയുടെ സൂപ്പർ ഡ്യൂപ്പർ ഡാൻസ്.
ലളിതമായ വേഷത്തിൽ വളരെ ചടുലവും അനായാസവുമായി മായി റാണി ടോമി നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം.
ചുരുങ്ങിയ സമയം കൊണ്ട് വിഡിയോസോഷ്യല്‍ മീഡിയയിലും വൈറലായി. പ്രായത്തെ വെല്ലുന്ന പെർഫോമൻസ് എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. ഇനിയും ഇത്തരം അസാധാരണ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു എന്നും നിരവധി പേർ കമന്റായി കുറിച്ചു. ‘നല്ല ഡാൻസ്’, ‘മമ്മിയുടെ എനർജി ലെവൽ സമ്മതിക്കണം’, ‘വെറുതെയല്ല റിമിക്ക് ഇത്ര എനർജി’, എന്നിങ്ങനെയും കമന്റുകൾ കാണാം.
മുൻപും റാണിയുടെ നൃത്ത പ്രകടന വിഡിയോകൾ റിമി ടോമിയും സഹോദര ഭാര്യയും നടിയുമായ മുക്തയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ആ വിഡിയോകളെല്ലാം വലിയ ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ഡിപ്ലോമ നേടിയ റാണി ടോമിയുടെ ഡാൻസ് പഠനം ഇപ്പോഴും തുടരുകയാണ്.