‘അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു’: മകന്റെ വിവാഹം, സന്തോഷം പങ്കുവച്ച് ജി. വേണുഗോപാല്‍
Mail This Article
×
ഗായകൻ ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ സന്തോഷം വേണുഗോപാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
‘അരവിന്ദിന്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങൾക്ക് ഒരു മകൾ കൂടി. ‘‘സ്നേഹ’’. കല്യാണ തിയതിയും മറ്റു കാര്യങ്ങളും വഴിയേ അറിയിക്കാം, ഇതേ ഇടത്തിലൂടെ’.– അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾക്കൊപ്പം വേണുഗോപാല്‍ കുറിച്ചതിങ്ങനെ.
നിരവധി ആളുകളാണ് അരവിന്ദിനും സ്നേഹയ്ക്കും ആശംസകളുമായെത്തുന്നത്.