‘ഇവരുടെ ഒപ്പം പോകുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്’: ചിത്രങ്ങൾ പങ്കുവച്ച് റിമി
Mail This Article
×
സഹോദരി റീനുവിന്റെ മക്കളായ കുട്ടാപ്പിക്കും കുട്ടിമാണിക്കും സഹോദരന്‍ റിങ്കുവിന്റെയും മുക്തയുടെയും മകള്‍ കണ്‍മണിക്കുമൊപ്പമുളള യാത്രാചിത്രങ്ങള്‍ പങ്കുവച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി.
സിംഗപ്പൂരിലേക്കായിരുന്നു റിമിയുടെയും കുട്ടികളുടെയും യാത്ര.
‘ഒരുപാട് യാത്രകൾ പോയതിൽ ഇവരുടെ ഒപ്പം പോവുമ്പോ കിട്ടുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ്.
അവരുടെ ഈ സ്ഥലങ്ങൾ കാണുമ്പോളുള്ള കൗതുകം മാത്രം മതി വേറെ അതിൽ കൂടുതൽ ഒന്നും ഇല്ല.
ദൈവം അനുഗഹിച്ചാൽ ഇനിയും ഒരുപാട് travel ചെയ്യണം എന്നുണ്ട്’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് റിമി കുറിച്ചത്.