ADVERTISEMENT

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടൻ രഘുവരന്റെ സഹോദര പുത്രൻ റിതിഷ് വരൻ നായകനായ തമിഴ് മ്യൂസിക് ആൽബം ‘പോര പോകുല’ ശ്രദ്ധേയമാകുന്നു. സംഗീത ചക്രവർത്തി ഇളയരാജയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രണ്ട് പ്രത്യേക പതിപ്പുകളിലാണ് പാട്ട് എത്തിയിരിക്കുന്നത്. ഉലഗനായകൻ കമൽഹാസനും സൂപ്പർസ്റ്റാർ രജനീകാന്തുമാണ് ഈ പതിപ്പുകൾ ഓരോന്നും റിലീസ് ചെയ്തത്. മോനിഷ മോഹനാണ് നായിക.
വിഷ്ണു എടവനാണ് പാട്ടിന്റെ വരികളെഴുതിയത്. യതീശ്വർ ആണ് സംഗീത സംവിധാനം. ലോകേഷ് കനകരാജിന്റെ മുൻ സഹായി കാർത്തികേയൻ ബി.കെ.യാണ് ആൽബത്തിന്റെ സംവിധാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT