ADVERTISEMENT

പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. കുടുംബത്തോടൊപ്പം ദില്ലിയിൽ ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നത്രേ റിഷഭ്. അവിടെ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം.

ഫക്കീർ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടിരുന്ന ആളാണ് റിഷഭ് ടണ്ടൻ. ആലാപനത്തോടൊപ്പം, അഭിനയത്തിലും സംഗീതസംവിധാനത്തിലും അദ്ദേഹം മികവ് പുലർത്തി. ഒരാഴ്ച മുമ്പ്, ഭാര്യ ഒലസ്യയ്‌ക്കൊപ്പം റിഷഭ് ജന്മദിനം ആഘോഷിച്ചിരുന്നു.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ സജീവമായ റിഷഭ് വലിയ മൃഗ സ്നേഹിയായിരുന്നു.

ADVERTISEMENT
ADVERTISEMENT