‘ലേഖ ജീവിതത്തിൽ വന്നതിനു ശേഷമുള്ള ഭാഗ്യമാണ് എല്ലാം... പാട്ടിലും ജീവിതത്തിലും സന്തോഷം നിറച്ചത് അവളാണ്...’ എം.ജി. ശ്രീകുമാർ MG Sreekumar and Lekha: A Love Story for the Ages
Mail This Article
പ്രണയത്തിനു പ്രായമുണ്ടോ ? ഇല്ലെന്നു തെളിയിക്കുകയാണു മലയാളത്തിന്റെ പ്രിയഗായകൻ എം.ജി. ശ്രീകുമാറും ഭാര്യ ലേഖയും. വിവാഹത്തിന്റെ 25ാം വർഷത്തിലും പ്രണയത്തെ കുറിച്ചു ചോദിച്ചാൽ എം.ജി. ശ്രീകുമാർ 40 വർഷം പിന്നിലേക്കു പോകും.
‘‘ചിത്രം റിലീസായ പിറകേയാണു ലേഖയെ കാണുന്നത്. പിന്നെയുള്ള വർഷങ്ങൾ പാട്ടിന്റെ വസന്തമായിരുന്നു. മോഹൻലാലിനു വേണ്ടി തുടർച്ചയായി പാട്ടുകൾ പാടി. ഏറ്റവുമൊടുവിൽ തുടരുമിലെ ‘കൊണ്ടാട്ടം’ പാട്ടും ‘കൺമണിപ്പൂവും’ വരെ ഹിറ്റ്‌ലിസ്റ്റിൽ വന്നല്ലോ. രാവണപ്രഭു വീണ്ടും റിലീസായതും പാട്ടുകൾ ട്രെൻഡിങ്ങാകുന്നതുമൊക്കെ ദൈവാനുഗ്രഹമല്ലാതെ മറ്റെന്ത്. ലേഖ ജീവിതത്തിൽ വന്നതിനു ശേഷമുള്ള ഭാഗ്യമായി ഇതെല്ലാം കാണാനാണിഷ്ടം. സ്വന്തം ബാൻഡ് ആണ് ഇനി സ്വപ്നം.
പാടിയ പാട്ടുകൾ എണ്ണിയിട്ടില്ല. ഭക്തിഗാനങ്ങൾ പതിനായിരമെങ്കിലും കാണും, സിനിമാപാട്ടുകൾ അയ്യായിരത്തിലേറെയും. എല്ലാ മതത്തിന്റെയും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുമൊക്കെ പാടിയിട്ടുണ്ട്. അവർക്കെല്ലാം ഇഷ്ടപ്പെട്ടതു കൊണ്ടാണല്ലോ ഇന്നുമിങ്ങനെ നിൽക്കാനാകുന്നത്.
എത്ര വേദികളിൽ ഗാനമേള നടത്തിയെന്നതിനും കണക്കില്ല. ഗാനമേളകളിൽ പുസ്തകം നോക്കിയാണു പാട്ടുപാടുന്നത്. അതിൽ ഒരുപാടു പേരുടെ കയ്യക്ഷരമുണ്ട്. മാമുക്കോയയും ഞാനും കൂടി ‘പാവാട വേണം മേലാട വേണം...’ എന്ന പാട്ട് സ്റ്റേജിൽ പാടിയിട്ടുണ്ട്. അന്ന് എന്റെ ബുക്കിൽ അദ്ദേഹം ആ പാട്ടിന്റെ വരികളെഴുതി. മോനിഷയുടെ കയ്യക്ഷരത്തിൽ ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ...’, കൊച്ചിൻ ഹനീഫയുടെ ‘ആരംഭം തുളുമ്പും...’, മോഹൻലാലിന്റെ ‘തൂ ബഡീ മഷാ അള്ളാ...’, രേവതിയുടെയും മോഹൻലാലിന്റെയും ‘എഇഐഓയൂ... പാഠം ചൊല്ലി പഠിച്ചും...’ ഓരോ പേജിലും ആ കാലത്തിന്റെ മധുരമുള്ള ഓർമകൾ.
അതിലേറെ മധുരമുള്ള ജീവിതവും കടന്നുവന്ന വഴികളും പറയുന്ന എം.ജി. ശ്രീകുമാറിന്റെ വിശദമായ അഭിമുഖം വായിക്കാം പുതിയ ലക്കം വനിതയിൽ.
