സുഹൃത്തുക്കൾക്കൊപ്പം ജൻമദിനം ആഘോഷമാക്കി ഗായിക അഭയ ഹിരൺമയി. രാത്രി 12 മണിക്ക് കേക്കുമായി വീട്ടിലെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ ഗായിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
നടൻ ജോജു ജോർജ് ഫോണിലൂടെ പിറന്നാൾ ആശംസിച്ചതിലും അഭയ സന്തോഷം പങ്കുവച്ചു. അഭയയുടെ 35ആം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.