ADVERTISEMENT

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം എത്തി. ഷൈൻ ടോം ചാക്കോയും പ്രയാഗ മാർട്ടിനും തകർപ്പൻ ഡാൻസുമായി എത്തുന്ന ദമാ ദമാ ഗാനത്തിന് സംഗീതം പകർന്നത് രാഹുൽ രാജ്.

മനോരമ മ്യൂസിക് വഴിയാണ് ഗാനങ്ങൾ പുറത്തിറക്കുന്നത്. രാഹുൽ രാജ് ഈണം നൽകിയ നാല് പാട്ടുകൾക്ക് പുറമേ, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ഗാനങ്ങളും ചിത്രത്തിൽ ഉണ്ട്. സന്തോഷ് വർമ്മ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ തുടങ്ങിയവാണ് ചിത്രത്തിലെ ഗാനങ്ങളുടെ രചന. ഡിസംബറിൽ ഡാൻസ്പാർട്ടി തീയറ്ററുകളിലേക്ക് എത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT