ഗായിക ദുർഗ വിശ്വനാഥ് വിവാഹിതയായി. കണ്ണൂർ സ്വദേശിയും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ റിജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.
ദുർഗയുടെ രണ്ടാം വിവാഹമാണിത്. ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.