കഴിഞ്ഞ ദിവസമാണ് തന്റെ മകള്‍ക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ഗായിക അമൃത സുരേഷ് പരാതി നൽകിയത്. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ദയ അശ്വതിക്കെതിരെ മറ്റൊരു പരാതിയും അമൃത നൽകി.
ഇപ്പോഴിതാ, അമൃതയുടെ പരാതിയുടെ കോപ്പി ഷെയർ ചെയ്ത് ഗോപി സുന്ദര്‍ കുറിച്ചതാണ് ശ്രദ്ധേയം. ‘പിന്നല്ല, വെൽ ഡൺ... ‘ഓൺലൈൻ മീഡിയ’ അടുത്ത ഘട്ടത്തിനായി കാത്തിരിക്കുക...’ എന്നാണ് അമൃതയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഗോപി ഫേസ്ബുക്കിൽ അഭിനന്ദനം അറിയിച്ചത്.
ഗോപി സുന്ദറും ഗായിക അമൃത സുരേഷും പ്രണയത്തിലാണെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചപ്പോള്‍ വലിയ വാർത്തായായിരുന്നു.