നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി സംഗീതസംവിധായകനും ഗായകനുമായ ഗോവിന്ദ് വസന്തയും ജീവിത പങ്കാളി രഞ്ജിനി അച്യുതനും.
‘എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നൽകി. ഇത്രയും കാലം അമ്മമാരുടെ ഒരു കടൽ തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാൻ കാത്തിരുന്നു, ഒരു കുഞ്ഞിനു വേണ്ടി. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങൾ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയർ കാണുമ്പോൾ, എന്റെ വയറിനും ഭാരമുള്ളതായി എനിക്കു തോന്നി. അമ്മമാരുടെ പാൽ നിറയും സ്തനങ്ങൾ കാണുമ്പോൾ എന്റെ സ്തനങ്ങളിലും നനവ് പടരുന്ന പോലെ തോന്നി. അപ്പോഴൊന്നും ഞാൻ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഇന്ന് ഈ മറ്റേണിറ്റി ഫോട്ടേഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്’. – നിറവയർ ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി അച്യുതൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിരവധിയാളുകളാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും ആശംസകളുമായി എത്തുന്നത്. 2012ലാണ് ഇരുവരും വിവാഹിതരായത്.