റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി ‘കങ്കുവ’യിലെ ഗാനം. 350 കോടി ബജറ്റിൽ, 38 ഭാഷകളിലായി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘കങ്കുവ’. സിരുത്തൈ ശിവയാണ് സംവിധായകൻ. ചിത്രം ഒക്ടോബർ 10ന് തിയറ്ററുകളിൽ എത്തും.
സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ആദ്യ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഗാനം കുതിച്ചെത്തി.
ദിഷ പഠാനിയാണ് നായിക. ബോബി ഡിയോൾ, നടരാജൻ സുബ്രഹ്മണ്യം, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി, കോവൈ സരള, ആനന്ദരാജ്, രവി രാഘവേന്ദ്ര തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. ഛായാഗ്രഹണം വെട്രി പളനിസാമി, എഡിറ്റിംഗ് നിഷാദ് യൂസഫ്.
ആദിനാരായണ തിരക്കഥയൊരുക്കിയിരിക്കുന്ന ‘കങ്കുവ’ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ്.