Saturday 31 August 2024 11:09 AM IST : By സ്വന്തം ലേഖകൻ

സിനിമയുടെ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യം: ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

prakash

സിനിമാ - നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.

ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ ‘സൂത്രപ്പണി’ എന്ന സിനിമയുടെ സെറ്റിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചെമ്പട, ഒഡീസ, സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ പാട്ടെഴുതി. ഒട്ടേറെ നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്.