ആത്മാവിനെ തൊട്ടുണർത്തുന്ന ഹൃദയഗീതമായി സങ്കീർത്തനം. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് ഉദയ് രാമചന്ദ്രൻ സംഗീതം നിർവഹിച്ച ഗാനമാണ് ആസ്വാദന മനം കീഴടക്കുന്നത്. ബിനു മല്ലശ്ശേരി ആലപിച്ച ഗാനത്തിന് എബി സാൽവിൻ തോമസ് ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്നു. യൂ ആർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.