Saturday 14 December 2019 04:25 PM IST

പാസ്ത, സുമാക്കിറാ...; കുട്ടികൾക്കു കൊടുക്കാൻ വ്യത്യസ്തമായ പ്രാതൽ വിഭവം!

Annie

Cooking Expert

anni-cckojoj1

‘പാസ്ത എന്നു കേൾക്കുമ്പോൾ ജഗതിച്ചേട്ടന്റെ ‘പിസ്തപ്പാട്ട്’ ആണ് ആദ്യം ഓർമ വരുന്നത്. പുട്ടും കൊഴുക്കട്ടയുമൊക്കെ വെന്തെടുത്തിരുന്ന അടുക്കളകളിൽ ഇപ്പോൾ അരങ്ങുവാഴുന്നത് നൂഡിൽസും പാസ്തയുമൊക്കെയാണല്ലോ. നമ്മൾ ഓൾഡ് ജനറേഷനു പരിചിതമല്ലാത്തതുകൊണ്ട് നല്ലതല്ലെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. പച്ചക്കറിയും ചീസും വെണ്ണയും ചേരുന്നതുകൊണ്ട് കുട്ടിക ൾക്ക് നല്ലൊരു ഹെൽതി വിഭവമാണ് പാസ്ത.

ഇറ്റലിക്കാരുടെ മുഖ്യഭക്ഷണമായ പാസ്ത നമ്മുടെ വിഭവങ്ങൾ പോലെ ഒട്ടും സ്ൈപസി അല്ല. ഇതിൽ ചീസിന്റെ ക്രീമി രുചിയാണ് മുന്നിട്ടു നിൽക്കുന്നത്. നല്ല ചൂടോടെ കഴിക്കാൻ രുചികരമായ ഒരു ‘സൂപ്പി ഡിഷ്’.

ഞങ്ങളുടെ വീട്ടിൽ ഞാനും ഇളയ മകൻ നാരായണനുമാണ് പാസ്തയുടെ ആരാധകർ. മൂന്നുനേരം പാസ്ത കിട്ടിയാലും ഞങ്ങൾ മടുപ്പു കൂടാതെ കഴിക്കും. പക്ഷേ, വണ്ണം കുറയ്ക്കാൻ നോക്കുന്നവർക്ക് പറ്റിയ ഭക്ഷണമല്ല എന്നുള്ളതുകൊണ്ടുമാത്രം പാസ്തയുണ്ടാക്കൽ ഞാനിപ്പോൾ കുറച്ചിരിക്കുകയാണ്.

_REE9982

ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാം എന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത. മക്കൾ കഴിക്കാൻ മടിക്കുന്ന പച്ചക്കറികളെല്ലാം ഞാനിതിൽ പൊടിപൊടിയായി അരിഞ്ഞുചേർക്കും. ബാക്കി വിഭവങ്ങളിലെ പച്ചക്കറികൾ എടുത്തു മാറ്റിയാലും പാസ്തയിലേത് എടുത്തു മാറ്റാൻ അവർ മിനക്കെടാറില്ല.

പച്ചക്കറികൾക്കു പകരം ചിക്കനും ബീഫും ചേർത്തു പാസ്തയുണ്ടാക്കാം. അതുപോലെ തക്കാളി മാത്രം ചേർത്തും രുചികരമായ പാസ്തയുണ്ടാക്കാം. ഓരോ വീട്ടമ്മമാരുടെയും മനോധർമമനുസരിച്ചു എന്തു വേണമെങ്കിലും ചേർക്കാമെന്നു ചുരുക്കം. വെളിച്ചെണ്ണ ഇതിന്റെ രുചിയുമായി ഒത്തുപോകാത്തതുകൊണ്ട് വെണ്ണയോ മറ്റു ഓയിലു കളോ ഉപയോഗിക്കുന്നതാണ് നല്ലത്.  

annie-cchhe2

വെജിറ്റബിൾ പാസ്ത

1. വേവിച്ച പാസ്ത – ഒരു വലിയ ബൗൾ

2. വെണ്ണ – രണ്ടു ചെറിയ സ്പൂൺ

3. മൈദ – ഒരു ചെറിയ സ്പൂൺ

4. പാൽ – ഒരു കപ്പ്

5. ചീസ് – മൂന്നു സ്ലൈസ്

6. വെളുത്തുള്ളി വട്ടത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

സവാള – ഒന്ന്, അരിഞ്ഞത്

annie-cchhe3

കാപ്സിക്കം – ഒന്ന്, പൊടിയായി അരിഞ്ഞത്

സുക്കീനി – ഒന്ന്, അരിഞ്ഞത്

7. തക്കാളി – രണ്ട്, അരച്ചത്

8. വറ്റൽമുളക് ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

ബേസിൽ ലീവ്സ് – ഒരു വലിയ സ്പൂൺ

സെലറി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഒറീഗാനോ – അര ചെറിയ സ്പൂൺ

9. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

annie-cchhe33

പാകം ചെയ്യുന്ന വിധം

1. ചേരുവകൾ തയാറാക്കി വയ്ക്കുക

2. വെണ്ണ ചൂടാക്കി മൈദ ചേർത്ത് റോസ്റ്റു ചെയ്യുക.

3. ഇതിലേക്ക് പാൽ ചേർത്തു തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം.

4. ഇതിലേക്ക് ചീസ് ചേർത്തിളക്കി ക്രീം പരുവത്തിലാക്കി മാറ്റി വയ്ക്കുക. ഇതാണ് വൈറ്റ് സോസ്.

5. പാത്രത്തിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി മൊരിയിക്കുക. സവാളയും പ  ച്ചക്കറികളും ഒരു മിനിറ്റ് വഴറ്റുക.

annie-cchhe4

6. ഇതിലേക്ക് തക്കാളി അരച്ചതു ചേർക്കുക.

7. വറ്റൽ മുളക്, ബേസിൽ ലീവ്സ്, സെലറി, ഒറീഗാനോ എന്നിവ ചേർക്കുക.

8. ഉപ്പും കുരുമുളകുപൊടിയും ചേർ  ത്തിളക്കിയ ശേഷം പാസ്ത ചേർക്കുക.

9. തയാറാക്കി വച്ച വൈറ്റ് സോസ് ചേർത്തിളക്കി ചൂടോടെ വിളമ്പാം.

Tags:
  • Columns
  • Easty Tasty