Wednesday 29 August 2018 10:11 AM IST

ബ്രൈറ്റ് നിറങ്ങൾ ബ്രൈറ്റ് നിറങ്ങളുമായി തന്നെ ചേർത്ത് പതിവ് തെറ്റിക്കാം

Poornima Indrajith

Designer

cloth

വർഷത്തെ ഏറ്റവും അട്രാക്ടീവ് തീം ഹാപ്പി, ബ്രൈറ്റ് നിറങ്ങളാണ്. സമ്മർ ഹിറ്റായിരുന്ന പേസ്റ്റൽ നിറങ്ങളും ഇനി അ ൽപം ബ്രൈറ്റ് ആകുന്നതാണ് കാഴ്ച. ഡ്രമാറ്റിക് ആകാനും പരീക്ഷണങ്ങൾ ധൈര്യത്തോടെ ചെയ്യാനും ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഈ വർഷം. ബ്രൈറ്റ് യെലോ, ബ്ലൂ, ഫ്യൂഷ്യ പിങ്ക്, ഓറഞ്ച് എന്നീ നിറങ്ങൾ ട്രെൻഡിയാണ്. 

പേസ്റ്റൽ നിറങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ബ്രൈറ്റ് ലാവൻഡർ തിരഞ്ഞെടുക്കാം. ഡ്രമാറ്റിക് പ്രിന്റുകളുടേതു കൂടെയാണ് ഈ സീസൺ. ടോപ്പും പാന്റ്സും സിങ്കിൾ പീസായി ഡിസൈൻ ചെയ്തിരിക്കുന്ന, ജംപ് സ്യൂട്ടുക ൾ എന്നു വിളിപ്പേരുള്ള സ്റ്റൈലൻ വസ്ത്രം എല്ലാ കാലാവസ്ഥയിലും ഇണങ്ങും. ജംപ് സ്യൂട്ടിന്റെ കാഷ്വൽ യങ് ഫീൽ ഒരുപാടു പേ രെ ഇംപ്രസ് ചെയ്യുന്നുണ്ട് . അയഞ്ഞ ഫാബ്രിക് ഒഴുക്കോടെ ഞൊറിഞ്ഞെടുക്കുന്ന ഫ്ലൗൺസ്, ഫ്ലെയർ, റഫിൾ എന്നീ എലമെന്റുകളെല്ലാം ഹിറ്റാണ്. റഫിളുകൾ പല നീളത്തിലും വലുപ്പത്തിലും സ്ലീവ്, സാരി,  സ്കർട് എന്നിവയിലെല്ലാം ഇടം പിടിക്കുന്നുണ്ട്. റഫിൾ ലെയറുകൾ തുന്നിച്ചേർത്ത ഫുൾ സ്കർട് ഇപ്പോൾ തന്നെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

കളർ ബ്ലോക്കിങ്ങാണ് ഈ സീസണിലെ മ റ്റൊരു ഹൈലൈറ്റ്. ഒരു ബ്രൈറ്റ് നിറം സോബർ ഷേഡിനൊപ്പം പെയർ ചെയ്തു ബാലൻസ് ചെയ്യുന്നതാണ് പരമ്പരാഗത രീതി. എന്നാൽ ഒന്നിലധികം ബ്രൈറ്റ് നിറങ്ങൾ  മിക്സ് ആൻഡ് മാച് അഥവാ കളർ ബ്ലോക്ക് ചെയ്യുന്നതാണ് ഈ വർഷത്തെ സ്റ്റേറ്റ്മെന്റ്. സ്ട്രൈപ്സ്, വലുപ്പമുള്ള ഫ്ലോറൽ പ്രിന്റുകൾ ഇവയെല്ലാം ഉണ്ടാകും. ഡിജിറ്റൽ പ്രിന്റുകളും ഒരിടവേളയ്ക്കു  ശേ ഷം പോപ്പുലറാകുകയാണ്. ഒറ്റ നിറത്തിലെ ഔട്ട്ഫിറ്റുകൾക്ക് ആക്സസറികൾ അതേ നിറത്തിൽ സ്റ്റൈൽ ചെയ്യുന്നതും ട്രെൻഡിയാണ്.