ഓഫിസിലേക്ക് ഒന്നു സ്റ്റൈലായി പോകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. ആ ഇഷ്ടം മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് ബ്ലൗസിൽ പരീക്ഷിക്കാൻ ഇതാ, ഒരു അടിപൊളി ഡിസൈൻ. മിക്സ് ആൻഡ് മാച്ച് സാരി കൂടിയാകുമ്പോൾ ബ്ലൗസിനു സ്പെഷൽ ലുക് കിട്ടും.
ആവശ്യമുള്ള സാധനങ്ങൾ
മജന്ത കോട്ടൺ സിൽക് തുണി– ഒരു മീറ്റർ
ലൈനിങ് തുണി – ഒരു മീറ്റർ
ഗ്രീൻ കോട്ടൺ സിൽക് തുണി– ആപ്ലിക് വർക്കിനും
സ്ലീവിലെ അറ്റാച്മെന്റിനും
എടുക്കേണ്ട അളവുകൾ
തോൾ മുതൽ വയറു വരെയുള്ള നീളം (ബ്ലൗസിന്റെ ഇറക്കം), ചെസ്റ്റ് അളവ് (രണ്ടിഞ്ച് ലൂസ് കൂട്ടിയെടുക്കണം), അപ്പർ ചെസ്റ്റ് അളവ് (ലൂസ്– രണ്ടിഞ്ച്), വെയ്സ്റ്റ് വണ്ണം, തോൾവീതി, കൈക്കുഴി, കൈഇറക്കം, കൈവീതി, ഷോൾഡർ ടു ബസ്റ്റ് പോയിന്റ് വരെയുള്ള ഇറക്കം (ഡാർട് പോയിന്റ്), ഡാർട് പോയിന്റ് ടു ഡാർട് പോയിന്റ്

ചിത്രം 1 (മുൻഭാഗം)
AC – ഇറക്കം
AB - തോൾവീതിയുടെ പകുതി
AF – കഴുത്തകലം
AE – മുൻകഴുത്തിറക്കം
BH - കൈക്കുഴി
JK – അപ്പർ ചെസ്റ്റ് അളവ്
IG – ചെസ്റ്റ് അളവ്
FL – ഡാർട് പോയിന്റ്
ML- ഡാർട് പോയിന്റ് ടു ഡാർട് പോയിന്റിന്റെ പകുതി
ചിത്രം 2 (കൈ)
AB - കൈക്കുഴി
AC – കൈഇറക്കം
ചിത്രം 3 (പിൻഭാഗം)
AC – ഇറക്കം
AB - തോൾവീതിയുടെ പകുതി
AF – കഴുത്തകലം
AE – പിൻകഴുത്തിറക്കം
BH - കൈക്കുഴി
IG – ചെസ്റ്റ് അളവ്
റിങ് നോട്ട് പൂങ്കൊടി

പൂർണമായി ഹാൻഡ് എംബ്രോയ്ഡറി ചെയ്ത പീസ് ആണ് ആപ്ലിക് വർക്കായി അറ്റാച് ചെയ്തത്. പൂക്കൾ തുന്നിയത് ‘ഛള്ള വർക്ക്’ എന്നറിയപ്പെടുന്ന റിങ് നോട്ട് സ്റ്റിച്ചുകൾ കൊണ്ടാണ്. കറുത്ത വരകൾക്കായി തീരെ ചെറിയ ചെയിൻ സ്റ്റിച്ചുകൾ ഉപയോഗിക്കാം.
തയ്ക്കുന്ന വിധം
മജന്ത കോട്ടൻ സിൽക് തുണി മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ തയ്യൽതുമ്പ് കൂടി ഇട്ട് മാർക് ചെയ്ത് മുറിച്ചെടുക്കുക. ലൈനിങ്ങും ഇതേ അളവിൽ വെ ട്ടിയ ശേഷം സൈഡിൽ ഓപണിങ് വരുന്ന രീതിയിൽ ത യ്ക്കുക. കൈയ്ക്കു വേണ്ട തുണി ചിത്രം മൂന്നിലെ പോ ലെ മടക്കിയിട്ട് വെട്ടാം. ഗ്രീൻ കോട്ടൻ സിൽക് തുണി ഒന്നരയിഞ്ച് വീതിയിലും ആവശ്യത്തിനു നീളത്തിലും മുറിച്ചെടുത്ത് ഞൊറിവുകളെടുത്ത് കയ്യിൽ അറ്റാച്ച് ചെയ്യാം. ബ്ലൗസ് തയ്ച്ചുകഴിഞ്ഞ് ആപ്ലിക് വർക് ചെയ്ത പീസ് വർക്കുകൾ അകത്തേക്ക് മടക്കി പിൻഭാഗത്ത് അറ്റാച്ച് ചെയ്യാം.
ടിപ്
∙ കഴുത്തിലും കയ്യിലും ആപ്ലിക് വർക്കിനു മാച്ച് ചെയ്ത് ഗ്രീൻ നൂലു കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
ഡിസൈൻ: സുജ റെജി, ഓഷി ഡിസൈൻസ്, സുൽത്താൻ ബത്തേരി, വയനാട്. മോഡൽ: കീർത്തന ഫോട്ടോ: ശ്യാംബാബു