ADVERTISEMENT

ബോളിവുഡ് താരം കിയാര അദ്വാനിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ തരംഗമാകുന്നു. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ഫാഷന്‍ പ്രേമികള്‍ ഏറ്റെടുത്തു. 

ഒരേ പാറ്റേണില്‍ മൂന്നു ഔട്ഫിറ്റുകളിലുള്ള സെല്‍ഫി ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഷോര്‍ട്സിലും ഓഫ് ഷോള്‍ഡര്‍ ക്രോപ് ടോപ്പിലുമാണ് താരം. മറ്റൊരു ഔട്ഫിറ്റില്‍ ഓഫ് ഷോള്‍ഡര്‍ ബ്രാലറ്റ് ടോപ്പിലും സ്കര്‍ട്ടിലുമാണ് താരം.

ADVERTISEMENT

‘വാര്‍ ടൂ’ എന്ന സിനിമയ്ക്കു വേണ്ടി ഉപയോഗിച്ച സ്റ്റൈലിഷ് ഔട്ഫിറ്റുകളാണ് താരം പങ്കുവച്ചത്. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന വാർ 2 വിന്റെ ട്രെയിലർ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു.

ADVERTISEMENT
ADVERTISEMENT