മുല്ലപ്പൂ സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ‘പരം സുന്ദരി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മനോഹരമായ ഔട്ട്ഫിറ്റിൽ താരം എത്തിയത്. മുലപ്പൂ മൊട്ടുകൾ ത്രെഡ്‌വർക്കായി ചെയ്ത സാരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കള്‍ തുന്നിച്ചേർത്തിരിക്കുന്നു.

പിങ്കും ഓഫ് വൈറ്റും കലർന്ന ബ്രാലെറ്റ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പേൾ ഇയറിങ്സും ഫ്ലവർ ഡിസൈനിലുള്ള മോതിരവുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ഡിസൈനര്‍ കരൺ തറാനിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങൾക്കകം ആരാധകര്‍ക്കിടയില്‍ തരംഗമായി. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്. ‘ഇതാണ് യഥാർഥ സുന്ദരി’ എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.
