നടി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനം ലക്ഷ്യയുടെ മോഡലായി മീനാക്ഷി ദിലീപ്. ഓണം സ്പെഷല്‍ കേരളാ സാരിയിലാണ് മീനാക്ഷി തിളങ്ങിയിരിക്കുന്നത്. ഗോള്‍ഡന്‍ സ്വീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

റൂബി റെഡ് നിറത്തിലുള്ള കമ്മലും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മുടി മെടഞ്ഞിട്ട്, മുല്ലപ്പൂ ചൂടി നാടന്‍ ലുക്കിലാണ് മീനാക്ഷി. കാവ്യാ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത്. ജീസ് ജോൺ ആണ് ഫൊട്ടോഗ്രാഫർ.