തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കാജല്‍ അഗര്‍വാള്‍. വിവാഹശേഷം സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കാജല്‍ പങ്കുവച്ച ഏറ്റവും പുതിയ സാരി ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ പിങ്ക് ഡിസൈനര്‍ സാരിയില്‍ ശാലീന സുന്ദരിയാണ് കാജല്‍. സ്ലീവ്ലെസ് ഗോള്‍ഡന്‍ ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പച്ച കല്ല് പതിച്ച ഹെവി കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്തിയത്.