ADVERTISEMENT

പ്രിയതാരം മഞ്ജു വാരിയര്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. ജപ്പാനില്‍ നിന്നുളള കിമോണോ ഔട്ഫിറ്റിലുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചത്. ജാപ്പനീസുകാരുടെ തനത് വേഷമാണ് കിമോണോ. പിങ്ക് നിറത്തിലുള്ള ഫാബ്രിക്കില്‍ വൈറ്റ് ലില്ലി പൂക്കള്‍ പ്രിന്റ് ചെയ്ത കിമോണോയാണ് താരം ധരിച്ചിരിക്കുന്നത്. 

ബണ്‍ ഹെയര്‍ സ്റ്റൈലില്‍ മുടിയില്‍ റോസാപ്പൂവും വച്ചാണ് മഞ്ജു ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. നോ മേക്കപ്പ് ലുക്കിലാണ് താരം. ഗ്രീന്‍ ഫ്രെയിമിലുള്ള സണ്‍ ഗ്ലാസ് ആക്സസറിയായി ധരിച്ചിരിക്കുന്നു. ചിത്രങ്ങള്‍ക്കൊപ്പം ഹൃദയസ്പര്‍ശിയായ കുറിപ്പും മ‍ഞ്ജു പങ്കുവച്ചു. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT