‘ഇത് നിങ്ങളല്ല, ഞാൻ സമ്മതിക്കൂല...’; പച്ച ഫ്ലോറല്‍ ലെഹങ്കയില്‍ പാര്‍വതിയുടെ ട്രഡീഷണല്‍ ലുക്, ചിത്രങ്ങള്‍ വൈറല്‍
Mail This Article
×
പച്ച ഫ്ലോറല്‍ ഡിസൈനിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി നടി പാര്‍വതി തിരുവോത്ത്. താരത്തിന്റെ ദീപാവലി സ്പെഷല്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഡീപ് നെക്കിലുള്ള കളര്‍ഫുള്‍ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. വെള്ള കല്ലുകള്‍ പതിപ്പിച്ച കമ്മലും വളകളുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
മുടി നീളത്തില്‍ പിന്നിയിട്ട്, പൊട്ടു തൊട്ട് നോര്‍ത്തിന്ത്യന്‍ ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പിലും റെഡ് ലിപ്സ്റ്റിക്കിലും നിറഞ്ഞ ചിരിയിലും കൂള്‍ ലുക്കിലാണ് താരം. ട്രഡീഷണല്‍ ലുക്കിലുള്ള പാര്‍വതിയുടെ ചിത്രങ്ങള്‍ക്ക് താഴെ ‘ഇത് നിങ്ങളല്ല
ഞാൻ സമ്മതിക്കൂല...’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് അഭിപ്രായങ്ങളുമായി എത്തിയത്.
Parvathy Thiruvothu's Diwali Look Steals Hearts: