Thursday 20 December 2018 05:31 PM IST : By സ്വന്തം ലേഖകൻ

ഗോള്‍ഡ് അല്ല, റോസ് ഗോൾഡ്... മണവാട്ടി പെണ്ണിന് മനം പോലെ മാംഗല്യം! വിവാഹ ആഭരണങ്ങളിലെ പുതുപുത്തൻ ട്രെൻഡുകൾ പരിചയപ്പെടാം

rose-gold

പണ്ടത്തെ വധുവല്ല, ഇന്നത്തെ വധു. ഓരോ ദിവസവും അത്യധികം ഊർജസ്വലതോടെ പാറി പറക്കുന്ന പെൺകുട്ടികളുടെ കാലമാണിത്. പ്രായം അവരെ ബാധിക്കുന്നതേ ഇല്ല. വസ്ത്രത്തിലും ആഭരണത്തിലും ആത്മവിശ്വാസവും സന്തോഷവും പ്രകടമാക്കുന്ന രീതിയാണ് അവർ പിൻതുടരുന്നത്. അതിനാൽ വിവാഹത്തിനു ശേഷവും സ്റ്റൈലിഷ് ആയ ആഭരണങ്ങൾ അണിയാൻ അവർ ഇഷ്ടപ്പെടുന്നു. അതാണ് റോസ് ഗോൾഡ് ആഭരണങ്ങൾക്ക് ഏറെ സ്വീകാര്യത നൽകിയത്. മധ്യ തിരുവിതാംകൂറിൽ ആദ്യമായി റോസ് ഗോൾഡ് ട്രെൻഡ് അവതരിപ്പിക്കുന്നത് ഇടിമണ്ണിക്കലാണ് എന്നത് അഭിമാനകരമായ നേട്ടമാണ്.

‘‘വിവാഹത്തിനു മുൻപ് പാറിപറന്നു നടന്ന പെൺകുട്ടികൾ വിവാഹത്തോടെ എട്ടും പത്തും പവനിലുള്ള താലിമാല കഴുത്തിലണിയുന്നതിനെക്കാൾ നല്ലത് മീഡിയം വെയിറ്റ് ആയ നവീന ആഭരണങ്ങൾ അണിയുന്നതായിരിക്കും. ഇതിലൂടെ അവരുടെ യുവത്വം നിലനിർത്താനാകും. ഓൾഡ് സ്റ്റൈൽ ആവശ്യമില്ലാത്ത പക്വതയും പ്രായക്കൂടുതലും തോന്നിപ്പിക്കും. എന്നും യങ് ആയിരിക്കാൻ ആഗ്രഹിക്കുന്ന തലമുറയ്ക്ക് അത്തരമൊരു സ്റ്റൈൽ വേണ്ട എന്ന് തിരിച്ചറിഞ്ഞതാണ് ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ വിജയം.’’ എന്ന് ഇടിമണ്ണിക്കൽ ആഭരണങ്ങളുടെ ക്രിയേറ്റീവ് വിഭാഗം മേൽനോട്ടം വഹിക്കുന്ന, സണ്ണി തോമസിന്റെ ഭാര്യ അംബിൾ പറയുന്നു. ഓരോ അവസരത്തിലും വസ്ത്രങ്ങളുടെ സ്റ്റൈലും പാറ്റേണും വ്യത്യസ്തമാണ് ഇന്ന്. ഡ്രസ് കോഡ് മാറുമ്പോൾ അതിനനുസരിച്ചുള്ള മാറ്റം ആഭരണങ്ങളിലും അവർ ആഗ്രഹിക്കുന്നു. പേസ്റ്റൽ കളേഴ്സ് ഇന്ന് ട്രെൻഡ് ആണ്. ട്രഡിഷനൽ യെല്ലോ ഗോൾഡ് അതിനോട് ഒട്ടും ചേരില്ല. പക്ഷേ ആഭരണങ്ങളിൽ സ്വർണത്തിന്റെ പ്രൗഢ സ്പർശം തന്നെ വേണം താനും. ഈ അവസരത്തിൽ റോസ് ഗോൾഡ് ആണ് പെർഫെക്റ്റ് ചോയ്സ്.

റോസ് ഗോൾഡിൽ എല്ലാ ആഭരണങ്ങളും സെറ്റ് ആയി വാങ്ങാൻ കിട്ടും. നെക്‌ലെസ്, ചെയിനുകൾ, വളകൾ, കമ്മലുകൾ, മോതിരം എന്നിങ്ങനെ റോസ് ഗോൾഡ് ആഭരണങ്ങൾ സെറ്റ് ആയി വാങ്ങുന്നത് ഇന്ന് ട്രെൻഡ് ആണ്.

രാജകുമാരിയാകാൻ റോയൽ ആന്റിക്

ന്യൂ ജനറേഷൻ ആഭരണ ട്രെൻഡുകളിൽ ഏറ്റവും മിഴിവോടെ നിൽക്കുന്നു റോയൽ ആന്റിക് കൺസെപ്റ്റ്. പക്ഷേ എല്ലാ ആന്റിക് സ്വർണാഭരണങ്ങളും യഥാർഥ റോയൽ ലുക്ക് തരണമെന്നില്ല. കാരണം ഇരുണ്ട നിറമാണ് ആന്റിക് ആഭരണങ്ങൾക്ക്. അവയെ അധികം ഇരുണ്ടതുമല്ല, അധികം മഞ്ഞ നിറവുമല്ലാത്ത വിധത്തിൽ ആകർഷകമായ സ്വർണ നിറവുമായി ശരിയായി യോജിപ്പിച്ചു കൊണ്ടു വരുമ്പോൾ മാത്രമാണ് അവയ്ക്ക് റോയൽ ലുക്ക് കൈവരുന്നത്. ഇടിമണ്ണിക്കലിന്റെ ആന്റിക് സ്വർണാഭരണങ്ങൾ ഗോൾഡൻ നിറവും ഇരുണ്ട നിറവും ഏറ്റവും സുന്ദരമായി ഇടകലരുന്ന നിറത്തിലാണ് നിർമിച്ചിരിക്കുന്നത്.

ഹെവി വർക്ക്ഡ് ആഭരണങ്ങളാണ് റോയൽ ആന്റിക്കിൽ സാധാരണ ലഭിക്കുക. നിറം ആകർഷകമായിരിക്കണം എന്നും നിർബന്ധമില്ല. അവിടെയാണ് ഇടിമണ്ണിക്കലിന്റെ ആന്റിക് ആഭരണങ്ങൾ വ്യത്യസ്തമാകുന്നത്. മീഡിയം വെയിറ്റിൽ ഇൻട്രിക്കേറ്റ് വർക്ക് ഉള്ളവയും ക്യൂട്ട് ഡിസൈനുകളുള്ളവയും ഇടിമണ്ണിക്കലിന്റെ റോയൽ ആന്റിക് കളക്‌ഷനിൽ ലഭിക്കും. വിവാഹാഭരണമായി മാത്രമല്ല, കാഷ്വൽ ആയും അവ ധരിക്കാനാകും. എത്‌നിക് അല്ലെങ്കിൽ ട്രഡീഷനൽ വസ്ത്രങ്ങൾക്കൊപ്പം പെർഫെക്റ്റ് മാച്ചാണ് റോയൽ ആന്റിക് ആഭരണങ്ങൾ. ഇടിമണ്ണിക്കലിലെ റോയൽ ആന്റിക് കൺസെപ്റ്റ് ഡിസൈനുകൾ പലതും ഇന്ത്യൻ പരമ്പരാഗത ആഭരണ നിർമാണ കേന്ദ്രങ്ങളിൽ നിന്നുള്ളവയാണ് എന്നതും പ്രത്യേകതയാണ്.

റോയൽ ആന്റിക് കളക്ഷനിലെ സ്പെഷ്യൽ വിഭാഗമാണ് എമറാൾഡ്, റൂബി, ഗാർനെറ്റ് എന്നീ സ്പെഷ്യൽ സ്റ്റോണുകൾ പതിപ്പിച്ച മാലകൾ. വിവാഹാഭരണങ്ങളായി പ്രത്യേകമായ സ്വീകാര്യത സ്പെഷ്യൽ സ്റ്റോൺഡ് റോയൽ ആന്റിക് കളക്ഷനുണ്ട്.

സ്വർണത്തോട് അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുമ്പോഴും വ്യത്യസ്തത പുത്തൻ തലമുറയ്ക്ക് നിർബന്ധമാണ്. ഒരു ജ്വല്ലറി അവർ ഹൃദയത്തോട് ചേർക്കുന്നത് വ്യത്യസ്തമായ, ഗുണനിലവാരമുള്ള ആഭരണങ്ങൾ അവരുടെ സ്വപ്ന സങ്കൽപങ്ങൾക്കൊത്ത് മെനഞ്ഞെടുത്ത് നൽകുമ്പോഴാണ്. അതുല്യമായ ഡിസൈനുകൾ അമൂല്യമായ സ്വർണത്തിൽ പകർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാൻ ഏറെ നാളായി കഴിയുന്നു എന്നതാണ് ഇടിമണ്ണിക്കൽ ജ്വല്ലറിയെ മുതിർന്നവരുടെയും ന്യൂ ജനറേഷൻ യുവതീ യുവാക്കളുടെയും ഇഷ്ട ജ്വല്ലറിയാക്കി മാറ്റിയത്. എന്താണ് ലേറ്റസ്റ്റ് ട്രെൻഡ് എന്നറിയാൻ ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ ചങ്ങനാശേരിയിലും കോട്ടയത്തുമുള്ള ഷോറൂമുകൾ സന്ദർശിച്ചാൽ മതിയാകും. ഏപ്രിൽ ആദ്യ വാരമാണ് ബസേലിയസ് കോളജിനും കളക്റ്ററേറ്റിനും മധ്യേ കോട്ടയം ഷോറൂം തുടങ്ങിയത്. ഇടിമണ്ണിക്കൽ കുടുംബത്തിൽ നിന്നുള്ള സണ്ണി തോമസ് ആണ് ചങ്ങനാശേരി കോട്ടയം ഷോറൂമുകളുടെ സാരഥ്യം വഹിക്കുന്നത്.