Tuesday 02 June 2020 04:34 PM IST

യൂത്തിനിഷ്ടം ഡെനിം മാസ്ക്, സ്ത്രീകളുടെ യാത്ര ട്രെന്റിനൊപ്പം, ഫാൻസിനു വേണ്ടത് ദുൽഖറിനെ! ഈ മാസ്കുകൾ മാസ് ആണ്

Priyadharsini Priya

Sub Editor

photo-mask

മുൻപ് കയ്യിൽ കിട്ടിയ മാസ്ക് ധരിക്കുകയായിരുന്നു എങ്കിൽ ഇന്ന് ഭംഗിയും ട്രെൻഡും കംഫർട്ടും നോക്കിയാണ് പലരും മാസ്ക്കുകൾ വാങ്ങുന്നത്. പുത്തൻ ഉടുപ്പിനൊപ്പം അതേ പാറ്റേണിലുള്ള ഡിസൈനർ മാസ്ക്കുകൾ, സ്വന്തം മൂക്കും ചുണ്ടും അടയാളപ്പെടുത്തിയ ഫെയ്സ് പ്രിന്റഡ് മാസ്ക്കുകൾ വരെ വിപണിയിലെത്തി.

ഓൺലൈൻ വഴിയാണ് കസ്റ്റമൈസ്ഡ് ട്രെൻഡി മാസ്ക്കുകളുടെ വിൽപ്പന. അക്കൂട്ടത്തിൽ വ്യത്യസ്തമാകുകയാണ് @phototecphotostudio എന്ന ഇൻസ്റ്റാഗ്രാം പേജ്. കസ്റ്റമറുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് അതിമനോഹരമായ മാസ്ക്കുകൾ നിർമ്മിച്ചു നൽകുകയാണ് കോഴിക്കോട് സ്വദേശിയായ നമിത പ്രേം. ഭംഗി എന്നതിൽ ഉപരിയായി ധരിക്കുന്ന ആളുകളുടെ കംഫർട്ടിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് നമിത പറയുന്നു. ട്രെൻഡി മാസ്ക്കുകളെപ്പറ്റിയുള്ള വിശേഷങ്ങൾ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് നമിത.

ക്ലിക്കായത് റംസാൻ

രണ്ടു ടൈപ്പ് മാസ്ക്കുകളാണ് പ്രധാനമായും ഞങ്ങൾ ചെയ്യുന്നത്. മുഖത്തിന്റെ പകുതി, ഡ്രസ്സിന്റെ അതേ പാറ്റേൺ എന്നിവ പ്രിന്റ് ചെയ്തു കൊടുക്കും. സാധാരണഗതിയിൽ ആളുകളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ഡിസൈൻ ചെയ്തു കൊടുക്കാറ്. റംസാൻ സമയത്ത് നിരവധി പേരാണ് ഡ്രസ്സിന്റെ പാറ്റേൺ അയച്ചു തന്ന് അതുപോലുള്ള മാസ്ക് വേണമെന്ന് ആവശ്യപ്പെട്ടത്. പ്രിന്റഡ് പാറ്റേണിന്റെ ഭാഗം അല്ലെങ്കിൽ ബോർഡർ എനിക്ക് ഫോട്ടോ എടുത്ത് അയച്ചുതരും. അങ്ങനെയാണ് പാറ്റേൺ മാസ്ക്കിലേക്ക് ഇറങ്ങിയത്. കിട്ടുന്ന പാറ്റേൺ നേരെ മാസ്ക്കിലേക്ക് പ്രിന്റ് ചെയ്യും.

pm

ഹൈ ടെമ്പറേച്ചറിൽ ആണ് മാസ്ക്കുകൾ പ്രിന്റ് ചെയ്യുന്നത്. അതുകൊണ്ട് സേഫ് ആണ്, അണുക്കൾ ഒന്നും ഇതിൽ നിലനിൽക്കില്ല. സാധാരണ മാസ്ക് ഉപയോഗിക്കുന്നവർക്ക് ,മുഖക്കുരു പോലുള്ള അലർജി ഉണ്ടാകുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ, ഞങ്ങളുടെ മാസ്ക്കുകൾ ഉപയോഗിച്ചിട്ട് അത്തരം പരാതികളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇത് വളരെ ബ്രീത്തബിൾ ആയിട്ടുള്ള ലൈറ്റ് വെയിറ്റ് മെറ്റീരിയൽ ആണ്. ഇത് ധരിച്ചാൽ മാസ്ക് ധരിച്ചിട്ടുണ്ട് എന്നുള്ള ഫീലിങ് പോലും വരില്ല. സ്മൂത്ത് ആയതിനാൽ ചൊറിച്ചിലോ, വിയർപ്പോ ഒന്നുമുണ്ടാകില്ല.

ലൈക്രാ എന്ന മെറ്റീരിയൽ ആണ് മാസ്കിനായി ഉപയോഗിക്കുന്നത്. ഡബിൾ ലെയർ മെറ്റീരിയൽ ആണിത്. ശരിക്കുമുള്ള തുണിയാണ്. വളരെ സേഫാണ്, കഴുകി ഉപയോഗിക്കാൻ പറ്റുന്നതാണ്. വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുമ്പോൾ പ്രിന്റിന് മങ്ങൽ പോലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല. 50 രൂപ മാത്രമാണ് ഒരു മാസ്ക്കിന്റെ വില.

pm-2

ഡെനിം ആണ് താരം

ഇപ്പോൾ ഡെനിം മാസ്കാണ് യൂത്തിനിടയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. പുരുഷന്മാരാണ് പ്രധാന ആവശ്യക്കാർ. അവർ ഉപയോഗിക്കുന്ന ജീൻസിന്റെ കളർ മാച്ചിങ്ങിനു അനുസരിച്ചുള്ള മാസ്കുകളാണ് ആവശ്യപ്പെടുന്നത്. പിന്നെ ലോഗോസ് പ്രിന്റ് ചെയ്തുള്ള മാസ്ക്കിനും ഡിമാന്റ് ഉണ്ട്. ജ്വല്ലറി, ചില കമ്പനികളാണ് ഇത്തരം മാസ്കുകൾ കൂടുതലായി ഓർഡർ ചെയ്യുന്നത്. കുട്ടികൾക്കായി മിനിയൻസ്, മിക്കി മോസ്, ഡൊണാൾഡ് ഡക്ക് തുടങ്ങിയ കാർട്ടൂൺ രൂപങ്ങൾ പ്രിൻറ് ചെയ്ത മാസ്ക്കുകളും ഞങ്ങൾ ഇറക്കുന്നുണ്ട്.

വിവിധ ഡിസൈനർ മാസ്ക്കുകൾക്ക് ഒരുപാട് ആവശ്യക്കാർ ഉണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുവരെ ഓൺലൈൻ ഓർഡറുകൾ ലഭിക്കുന്നുണ്ട്. പഞ്ചാബ്, റാഞ്ചിയിലേക്കൊക്കെ മാസ്ക്കുകൾ കയറ്റി അയക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ വരുന്ന സ്റ്റോറീസ് കണ്ടിട്ടാണ് ഓൺലൈൻ ഓർഡറുകൾ കൂടുതലായും ലഭിക്കുന്നത്. അതുമാത്രമല്ല, നേരിട്ട് ഞങ്ങളുടെ സ്റ്റുഡിയോ വഴിയും ഓർഡറുകൾ എടുക്കുന്നുണ്ട്.

foto-mask

'ഫോട്ടോടെക്' എന്ന പേരിൽ കോഴിക്കോട് 34 വർഷമായി പ്രവർത്തിക്കുന്ന സ്റ്റുഡിയോ ആണ് ഞങ്ങളുടേത്. ബിസിനസ് നോക്കിനടത്തുന്ന മൂന്നാമത്തെ ജനറേഷൻ ആണ് ഞാൻ. മുത്തശ്ശൻ ആണ് ആദ്യമായി സ്റ്റുഡിയോ തുടങ്ങിയത്. പിന്നെ എന്റെ അച്ഛൻ ഏറ്റെടുത്തു നടത്തി. ഇപ്പോൾ ഏഴു വർഷമായി അച്ഛൻ പ്രേംകുമാർ, അമ്മ സുധാ പ്രേമിനുമൊപ്പം ഞാനും സാരഥിയായിട്ടുണ്ട്. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷനിൽ നിന്ന് ഈ വർഷത്തെ യങ് മാനേജർ അവാർഡ് നേടിയിരുന്നു. ഞാനൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ കൂടിയാണ്.

Tags:
  • Latest Fashion