‘‘ആ വലിയ ഉറക്കം കഴിഞ്ഞ് ഞാൻ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നു. എല്ലാവരേയും കൂടുതൽ സ്നേഹിക്കാൻ കൊതിക്കുന്ന മനസ്സോടെ, ഈ ലോകത്തിലെ നമ്മുടെ ജീവിതം എത്ര നിസാരമാണെന്ന തിരിച്ചറിവോടെ ഐസിയുവിന്റെ തണുത്തുറഞ്ഞ മുറിയിൽ...’’ കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്ന നടന്‍ സുധീർ പറഞ്ഞുതുടങ്ങി.
"2011 മുതൽ ജിം ആയിരുന്നു എന്റെ ലോകം. ‘ഡ്രാക്കുള’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബോഡി ബിൽഡിങ് തുടങ്ങിയത്. സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. കഷ്ടി നാലു മണിക്കൂറെ അക്കാലത്ത് ഉറങ്ങിയിരുന്നുള്ളൂ. വർക് ഔട്ട് ആയിരുന്നു ലഹരി.
ഒരു വർഷം മുൻപ് മുണ്ടിൽ ചോര കണ്ടു. അപ്പോൾ ഞാൻ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവർത്തിച്ചു. ഡോക്ടറെ കണ്ടപ്പോൾ പൈൽസ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.
കൊളനോസ്കോപ്പിയും എൻഡോസ്കോപ്പിയും ചെയ്യാൻ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും. ഡോക്ടർ തന്ന മരുന്നുകൾ വാങ്ങിയെങ്കിലും പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം. മാത്രമല്ല, മരുന്ന് കഴിച്ചപ്പോൾ ബ്ലീഡിങ് കുറഞ്ഞു. പ്രശ്നമില്ലല്ലോ എന്നു തോന്നി.
മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാൻ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസിൽ’ എന്ന് പറഞ്ഞ് ഞാൻ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാൻസർ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു."- സുധീർ പറയുന്നു.
അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...